സ​മ​സ്ത ബ​ഹ്റൈ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

സ​മ​സ്ത ബ​ഹ്റൈ​ൻ ഇ​ഫ്താ​ർ​ സം​ഗ​മം

മ​നാ​മ: റ​മ​ദാ​നി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ ന​ട​ത്തി വ​രാ​റു​ള്ള ഇ​ഫ്താ​ർ​സം​ഗ​മം തു​ട​ങ്ങി. മ​നാ​മ ഏ​രി​യ ക​മ്മി​റ്റി മ​നാ​മ ഗോ​ൾ​ഡ് സി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ർ​ശാ​ദു​ൽ മു​സ്‌​ലി​മീ​ൻ മ​ദ്റ​സ കേ​ന്ദ്രീ​ക​രി​ച്ച് വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത് റ​മ​ദാ​ൻ 30 ദി​വ​സ​വും ദി​നം​പ്ര​തി 600 ല​ധി​കം​വ​രു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ നോ​മ്പു തു​റ​യോ​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണം, ഉ​ദ്ബോ​ധ​ന സ​ദ​സ്സ്, ദു​ആ മ​ജ്‍ലി​സ് തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ആ​ത്മീ​യ സ​ദ​സ്സാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

റ​മ​ദാ​നി​ലെ രാ​ത്രി​ക​ളി​ലെ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യാ​യ ത​റാ​വീ​ഹ് ന​മ​സ്കാ​രം സ​മീ​പ​ത്തു​ള്ള മ​സ്ജി​ദി​ൽ രാ​ത്രി 10ന് ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. സ്ത്രീ​ക​ൾ​ക്ക് രാ​ത്രി 7.30ന് ​മ​ദ്റ​സ​യി​ൽ ന​മ​സ്കാ​ര​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വൈ​കീ​ട്ട് 3.30 മു​ത​ൽ 4.30 വ​രെ ഖു​ർ​ആ​ൻ ഹി​ഫ്ദ്, പ്രാ​ക്ടി​ക്ക​ൽ ക്ലാ​സ് എ​ന്നി​വ ന​ട​ത്ത​പ്പെ​ടും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 34332269, 39657486, 36537250 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - All Bahrain Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.