ആ​വേ​ശ​മു​യ​ർ​ത്താ​ൻ കു​തി​ര​പ്പ​ന്ത​യം; ‘റ​മ​ദാ​ൻ നൈ​റ്റ്‌​സ്’ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ കാ​യി​ക ക​ല​ണ്ട​റി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യ ‘റ​മ​ദാ​ൻ നൈ​റ്റ്‌​സ്’ കു​തി​ര​പ്പ​ന്ത​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. 2025-26 സീ​സ​ണി​ലെ 20ാമ​ത് റേ​സി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. റി​ഫ​യി​ലെ റോ​യ​ൽ റേ​സി​ങ് ക്ല​ബ് ട്രാ​ക്കി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

റ​മ​ദാ​ൻ നൈ​റ്റ്‌​സി​ന്റെ ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ക​പ്പാ​ണ്.

ഇ​തി​നു​പു​റ​മെ അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക്ക​ളു​ടെ പേ​രി​ലു​ള്ള (ശൈ​ഖ ശൈ​മ, ശൈ​ഖ് ഹ​മ​ദ്, ശൈ​ഖ് മു​ഹ​മ്മ​ദ്, ശൈ​ഖ് ഹം​ദാ​ൻ, ശൈ​ഖ് ഖാ​ലി​ദ്) ക​പ്പു​ക​ൾ​ക്കാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളും ഇ​ന്ന് ന​ട​ക്കും. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ട മ​ത്സ​ര​മാ​യ​തി​നാ​ൽ ലോ​കോ​ത്ത​ര കു​തി​ര​ക​ളും ലാ​യ​ങ്ങ​ളും ഈ ​കി​രീ​ട​ത്തി​നാ​യി മാ​റ്റു​ര​ക്കു​ന്നു​ണ്ട്.

ഇന്നലെ തുടങ്ങിയ മത്സരം ഫെബ്രുവരി 26, മാ​ർ​ച്ച് 5, 6, 13 എ​ന്നീ ദി​വ​സ​ങ്ങ​ളി​ലെ സാ​യാ​ഹ്ന​ങ്ങ​ളി​ലുമായാണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

റ​മ​ദാ​നി​ലെ ആ​ഘോ​ഷ​പ്പൊ​ലി​മ​യും വി​നോ​ദ പ​രി​പാ​ടി​ക​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും രാ​ത്രി 8.15നാ​ണ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക.

Tags:    
News Summary - Horse racing gets exciting; 'Ramadan Nights' competitions begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.