ബ​ഹ്‌​റൈ​ൻ എ​ഫ് വ​ൺ ടെ​സ്റ്റി​ങ് മ​ത്സ​ര​ത്തി​നി​ടെ

മ​നാ​മ: 2026 ഫോ​ർ​മു​ല വ​ൺ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന് മു​ന്നോ​ടി​യാ​യി ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വി​ന്റ​ർ ടെ​സ്റ്റി​ങ്ങി​ന്റെ ആ​ദ്യ​ദി​ന​ത്തി​ൽ മെ​ഴ്സി​ഡ​സ് താ​രം ജോ​ർ​ജ് റ​സ്സ​ൽ വേ​ഗ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി. ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ൽ മ​ക്ലാ​ര​ന്റെ ഓ​സ്കാ​ർ പി​യാ​സ്ട്രി​യെ വെ​റും 0.010 സെ​ക്ക​ൻ​ഡു​ക​ൾ​ക്ക് പി​ന്നി​ലാ​ക്കി​യാ​ണ് റ​സ്സ​ൽ ഒ​ന്നാം സ്ഥാ​നം പി​ടി​ച്ചെ​ടു​ത്ത​ത്. ഉ​ച്ച​യ്ക്ക് ശേ​ഷ​മു​ള്ള സെ​ഷ​നി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത റ​സ്സ​ൽ 1:33.459 സ​മ​യം കു​റി​ച്ചാ​ണ് ഒ​ന്നാ​മ​താ​യ​ത്. അ​വ​സാ​ന മ​ണി​ക്കൂ​റി​ലെ മി​ന്നും പ്ര​ക​ട​ന​ത്തി​ലൂ​ടെ പി​യ​സ്ട്രി ര​ണ്ടാം സ്ഥാ​നം നേ​ടി.

രാ​വി​ലെ ന​ട​ന്ന സെ​ഷ​നി​ൽ ഒ​ന്നാ​മ​താ​യി​രു​ന്ന ല​ക്ല​ർ, ഓ​വ​റോ​ൾ റാ​ങ്കിം​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ലാ​ൻ​ഡോ നോ​റി​സ് (മ​ക്ലാ​ര​ൻ) നാ​ലാം സ്ഥാ​ന​വും, മെ​ഴ്സി​ഡ​സി​ന്റെ യു​വ​താ​രം കി​മി ആ​ന്റൊ​നെ​ല്ലി അ​ഞ്ചാം സ്ഥാ​ന​വും നേ​ടി. റെ​ഡ് ബു​ള്ളി​നാ​യി ഇ​റ​ങ്ങി​യ ഐ​സ​ക് ഹ​ജ്ജാ​ർ ആ​റാം സ്ഥാ​ന​ത്തെ​ത്തി.

ഈ ​വ​ർ​ഷ​ത്തെ ടെ​സ്റ്റി​ങ്ങി​ൽ ടീ​മു​ക​ളു​ടെ ലൈ​ന​പ്പി​ലും സാ​ങ്കേ​തി​ക വി​ദ്യ​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. ഫെ​രാ​രി​ക്കാ​യി ലൂ​യി​സ് ഹാ​മി​ൽ​ട്ട​ൺ ഏ​ഴാം സ​മ​യം കു​റി​ച്ച​പ്പോ​ൾ, പു​തി​യ ടീ​മാ​യ ഔ​ഡി, കാ​ഡി​ലാ​ക് എ​ന്നി​വ​രും ട്രാ​ക്കി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

ആ​സ്റ്റ​ൺ മാ​ർ​ട്ടി​ൻ ടീ​മി​ന് ചി​ല സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ നേ​രി​ട്ട​തി​നാ​ൽ ഫെ​ർ​ണാ​ണ്ടോ അ​ലോ​ൺ​സോ​യ്ക്കും ലാ​ൻ​സ് സ്ട്രോ​ളി​നും പി​ന്നി​ലേ​ക്ക് പോ​കേ​ണ്ടി വ​ന്നു. ഈ ​ആ​വേ​ശ​ക​ര​മാ​യ ടെ​സ്റ്റി​ങ് നേ​രി​ട്ട് കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് Bahraingp.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ 17450000 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട്ട് ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം. മു​തി​ർ​ന്ന​വ​ർ​ക്ക് 10 ദീ​നാ​റും കു​ട്ടി​ക​ൾ​ക്ക് 5 ദീ​നാ​റു​മാ​ണ് നി​ര​ക്ക്. ഇ​ന്നാ​ണ് അ​വ​സാ​ന ദി​വ​സം.

Tags:    
News Summary - Bahrain F1 Testing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.