മുഖ്യമന്ത്രിയെ സ്വീകരിച്ച് ബഹ്റൈൻ ഉപപ്രധാനമന്ത്രി

മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിച്ച് ബഹറൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ.

മനാമ റിഫയിലുള്ള ഉപപ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ ഉച്ചവിരുന്നൊരുക്കിയായിരുന്നു സ്വീകരണം. ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ആദിൽ ഫഖ്റു, ബഹ്റൈൻ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, ലുലു ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, ഡോ. വർഗീസ് കുര്യൻ, പി.വി. രാധാകൃഷ്ണ പിള്ള എന്നിവരും സഹിഹിതരായിരുന്നു.


വൈകിട്ട് കേരളീയ സമാജത്തിൽ മലയാളം മിഷനും ലോക കേരള സഭയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ അദ്ധേഹം കേരളത്തിലേക്ക് യാത്രതിരിക്കും.

 

Tags:    
News Summary - Bahrain Deputy Prime Minister receives Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.