മനാമ: പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് വിവരങ്ങൾ നൽകുന്നതിനായി ‘രക്ഷാകർതൃ പ്രവേശന ദിനം’ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ അധികാരികൾക്ക് നിർദേശം നൽകി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ.
കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് കിരീടാവകാശി ഈ നിർദ്ദേശം മുന്നോട്ടു വെച്ചത്. പൊതുവിദ്യാലയങ്ങളിൽ അക്കാദമിക് മികവ് വർധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനും വിദ്യാഭ്യാസ മന്ത്രാലയത്തിന് അദ്ദേഹം നിർദേശം നൽകി.
2025-2026 അധ്യയന വർഷം സെപ്റ്റംബർ മൂന്നിന് ആരംഭിക്കുന്നത്. അധ്യയന വർഷത്തിൽ ആയിരക്കണക്കിന് പ്രൈമറി, ഇന്റർമീഡിയറ്റ്, സെക്കൻഡറി വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് തിരികെയെത്തും. ഇതിന് മുന്നോടിയായി, വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും ക്ലാസ് മുറികളിൽ ഊർജ്ജക്ഷമതയുള്ള എയർ കണ്ടീഷണറുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
വരാനിരിക്കുന്ന അധ്യയന വർഷത്തിൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും വിദ്യാർത്ഥികളുടെ ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി മറ്റ് സർക്കാർ സ്ഥാപനങ്ങളും വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.