ബഹ്റൈൻ
Posted On
date_range Updated On
date_range പാകിസ്താനിലെ തീവ്രവാദ സ്ഫോടനത്തെ ബഹ്റൈൻ അപലപിച്ചു
മനാമ: പാകിസ്താനിലെ ഖൈബർ സ്റ്റേറ്റിലുണ്ടായ തീവ്രവാദ സ്ഫോടനത്തെ ബഹ്റൈൻ അപലപിച്ചു. സംഭവത്തിൽ ഏതാനും പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങൾക്കും പാക് സർക്കാറിനും അനുശോചനം നേരുന്നതായും പരിക്കേറ്റവർക്ക് ദ്രുതശമനം നേരുന്നതായും വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. തീവ്രവാദവും അതിൽനിന്ന് ഉത്ഭവിക്കുന്ന ആക്രമണങ്ങളും ഇല്ലാതാക്കുന്നതിന് പാക് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികൾക്ക് ബഹ്റൈൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.