ബഹ്റൈൻ
Posted On
date_range Updated On
date_range ചെക്ക് റിപ്പബ്ലികിലെ വെടിവെപ്പ്: ബഹ്റൈൻ അപലപിച്ചു
മനാമ: ചെക്ക് റിപ്പബ്ലിക്കിലെ വെടിവെപ്പിനെ ബഹ്റൈൻ അപലപിച്ചു.ചാൾസ് യൂണിവേഴ്സിറ്റിക്കുള്ളിൽ നടന്ന സംഭവത്തിൽ ഏതാനും പേർക്ക് ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവർക്കായി അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് ദ്രുതശമനം നേരുകയും ചെയ്തു.
സംഭവത്തിൽ രണ്ട് യു.എ.ഇ പൗരന്മാർക്കും പരിക്കുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ചെക് റിപ്പബ്ലിക് ഭരണാധികാരികൾക്ക് സാധ്യമാകട്ടെയെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.