മനാമ: ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 31-ാമത് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇന്ന് തിങ്കൾ വരെ പത്രിക സമർപ്പിക്കാം. പത്രിക സ്വീകരിക്കുന്ന അവസാന ദിവസമാണിതെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. നിലവിൽ 25 പേരാണ് തങ്ങളുടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ലഭിച്ച അപേക്ഷകൾ ചേംബർ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമാണോ എന്ന് കമ്മിറ്റി വിശദമായി പരിശോധിച്ചു വരികയാണ്. പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും.
വാണിജ്യ-വ്യവസായ മേഖലയിലുള്ളവർ നിശ്ചിത സമയത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പിൽ സജീവമായി പങ്കാളികളാകണമെന്ന് കമ്മിറ്റി ആഹ്വാനം ചെയ്തു. സ്വകാര്യ മേഖലയുടെ ശാക്തീകരണത്തിനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും ഇത്തരം ജനാധിപത്യ പ്രക്രിയകൾ അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
മാർച്ച് 28 ശനിയാഴ്ച സഖീറിലെ ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ചാണ് വോട്ടെടുപ്പ് നടക്കുക. ചേംബറിലെ മുഴുവൻ അംഗങ്ങളും ഈ സുപ്രധാന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.