Posted On
date_range Updated On
date_range ബാസ്കറ്റ്ബാൾ താരം പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
മനാമ: ബഹ്റൈൻ അണ്ടർ-18 ബാസ്കറ്റ്ബാൾ ടീമംഗവും അൽ-അഹ്ലി ക്ലബ് താരവുമായ ഹുസൈൻ അൽ ഹയ്കി പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. പുതിയ സീസണിനുള്ള ഒരുക്കങ്ങൾക്കിടെയാണ് യുവതാരത്തിന്റെ അപ്രതീക്ഷിത വിയോഗം. ബഹ്റൈൻ കായിക ലോകത്തിന് വലിയ ഞെട്ടലാണ് ഹയ്കിയുടെ മരണത്തിലൂടെയുണ്ടായത്.
പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻതന്നെ രക്ഷാപ്രവർത്തകർ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹയ്കിയുടെ വിയോഗവാർത്ത കായികലോകത്തെയും സഹപ്രവർത്തരെയും കുടുംബത്തെയും അഗാധമായ ദുഃഖത്തിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.