മനാമ: വന്ദേഭാരത് ദൗത്യത്തിന് കീഴിൽ നാട്ടിലേക്ക് പോകാൻ ഇന്ത്യൻ എംബസിയിൽനിന്ന് വിളി ലഭിക്കുന്നവർ ഇനി എംബസിയിലേക്ക് പോകേണ്ടതില്ല.
പകരം നേരിട്ട് എയർ ഇന്ത്യ ഒാഫിസിലേക്ക് പോയാൽ മതിയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. മറ്റ് നടപടികളെല്ലാം എയർ ഇന്ത്യ ഒാഫിസിലായിരിക്കും ചെയ്യുക.
വേന്ദഭാരതിെൻറ നാലാം ഘട്ടത്തിൽ നാല് വിമാനങ്ങളാണ് കേരളത്തിലേക്കുള്ളത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് 10 സർവിസുകളുമുണ്ട്. തിങ്കളാഴ്ച പുറത്തിറക്കിയ ഷെഡ്യൂൾ പ്രകാരം ആകെ 12 വിമാനങ്ങളാണ് ഇന്ത്യയിലേക്കുണ്ടായിരുന്നത്. ഡൽഹിയിലേക്കും ഭുവനേശ്വറിലേക്കും ഒാരോ വിമാനങ്ങൾ ഉൾപ്പെടുത്തി ചൊവ്വാഴ്ച പുതിയ പട്ടിക പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.