മനാമ: ബാബുൽ ബഹ്റൈൻ പൊലീസ് സ്റ്റേഷൻ ക്യാപ്റ്റൻ സാദ് നാസർ അൽ ഹസ്സാനി ബഹ്റൈൻ കെ.എം.സി.സി ഓഫിസ് സന്ദർശിച്ചു. ക്യാപിറ്റൽ ഗവർണറേറ്റുകളുമായി സഹകരിച്ചു നടത്തുന്ന ബഹ്റൈൻ കെ.എം.സി.സിയുടെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ബാബുൽ ബഹ്റൈൻ പൊലീസ് സ്റ്റേഷൻ സന്ദർശിക്കാൻ അദ്ദേഹം കെ.എം.സി.സി നേതാക്കളെ ക്ഷണിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ കെ.എം.സി.സി നേതാക്കൾക്ക് ഹൃദ്യമായ സ്വീകരണം ലഭിച്ചു. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ട്രഷറർ റസാഖ് മൂഴിക്കൽ, ഗഫൂർ കൈപ്പമംഗലം, എ.പി. ഫൈസൽ തുടങ്ങിയവരും ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.