മനാമ: കോവിഡ് -19 മൂലം പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനായി ഹമദ് രാജാവിെൻറ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയും റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ പ്രഖ്യാപിച്ച ‘ഫീനാ ഖൈര്‍’പദ്ധതിയുടെ രണ്ടാം ഘട്ടമായ ‘വീട്ടില്‍ ഭക്ഷണം’പരിപാടിയുടെ നടത്തിപ്പില്‍ ഫ്രൻഡ്സ് സോഷ്യല്‍ അസോസിയേഷന് പങ്കാളിയാകും. കോവിഡ് -19 മൂലം പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വിഭവക്കിറ്റുകള് എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണിത്.
കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന് ആല് ഖലീഫയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന പദ്ധതിയില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കിറ്റുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഫ്രൻഡ്സ് അസോസിയേഷന് പ്രസിഡൻറ് ജമാല്‍ നദ്വി ഇരിങ്ങല്‍ പറഞ്ഞു.
പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി ഭക്ഷ്യവിഭവ കിറ്റുകള്‍ കൈമാറുമെന്ന് വെല്‍കെയര്‍ ടീം ക്യാപ്റ്റന്‍ അബ്ദുല്‍ മജീദ് തണല്‍ വ്യക്തമാക്കി. കാപിറ്റല്‍ ഗവര്‍ണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജക്ട്സ് മാനേജ്മെൻറ് ഹെഡ് യൂസുഫ് യഅ്ഖൂബ് ലോറി ഭക്ഷ്യ വിഭവ കിറ്റുകള്‍ കൈമാറി. ഹോസ്പിറ്റാലിറ്റി ആൻഡ് ചാരിറ്റി കോഒാഡിനേറ്റര്‍ ആൻറണി പൗലോസ് കുന്നംപുഴ, ദിശ സെൻറര്‍ ഡയറക്ടര്‍ അബ്ദുല്‍ ഹഖ്, അന്‍വര്‍ മൊയ്തീന് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.