????????????? ??????????????????? ????????????????????? ?????????????

‘വീ​ട്ടി​ല്‍ ഭ​ക്ഷ​ണം’​പ​ദ്ധ​തി വ​ഴി 3,000 ഭ​ക്ഷ്യ വി​ഭ​വ​ക്കി​റ്റു​ക​ള്‍ കൈ​മാ​റി 

മ​നാ​മ: കോ​വി​ഡ് മൂ​ലം പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി ശൈ​ഖ് നാ​സി​ര്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ പ്ര​ഖ്യാ​പി​ച്ച ‘ഫീ​നാ ഖൈ​ര്‍’​പ​ദ്ധ​തി പ്ര​കാ​രം ‘വീ​ട്ടി​ല്‍ ഭ​ക്ഷ​ണം’​പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ സാ​ധി​ച്ച​താ​യി കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​ര്‍ ശൈ​ഖ് ഹി​ശാം ബി​ന്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി കോ​വി​ഡ് മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് സ​ഹാ​യ​മാ​യി മാ​റും.

പ​ദ്ധ​തി​യു​മാ​യി ധാ​രാ​ളം പേ​ര്‍ സ​ഹ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ 3,000 ഭ​ക്ഷ്യ സാ​ധ​ന​ക്കി​റ്റു​ക​ള്‍ അ​ര്‍ഹ​രാ​യ കു​ടും​ബ​ങ്ങ​ള്‍ക്ക് എ​ത്തി​ച്ചു ന​ല്‍കാ​ന്‍ സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് പ​രി​ധി​യി​ലു​ള്ള വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളും ചാ​രി​റ്റി സൊ​സൈ​റ്റി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ര്‍ഹ​രാ​യ​വ​ര്‍ക്ക് സ​ഹാ​യ​​മെ​ത്തി​ക്കു​ന്ന​തെ​ന്നും വ​രും നാ​ളു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.