മനാമ: കോവിഡ് കാരണം ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് നാട്ടിലെത്താൻ ഗൾഫ് മാധ്യമവും മീഡിയവൺ ചാനലും ചേർന്ന് ആവിഷ്കരിച്ച മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിൽ ബഹ്റൈനിൽനിന്ന് ഇതുവരെ നാട്ടിലെത്തിയത് 22 പേർ. തൊഴിൽ നഷ്ടപ്പെട്ടും മറ്റ് വിവിധ കാരണങ്ങളാലും പ്രയാസത്തിലായവർക്ക് സൗജന്യ ടിക്കറ്റ് നൽകുന്ന പദ്ധതിയെ ആവേശത്തോടെയാണ് സമൂഹം ഏറ്റെടുത്തത്. വ്യവസായ പ്രമുഖരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തൃശൂർ മേത്തല സ്വദേശികളായ കെ.എ. സലിം, ഭാര്യ ഷഹാന സലീം, കൊല്ലം സ്വദേശിനി ഷൈലജ, മകൻ അർഷൽ, തൃശൂർ സ്വദേശിനി നീതു, മകൾ സായ്കൃപ, ആലപ്പുഴ സ്വദേശിനി രാധിക ശരത്കുമാർ, കൊയിലാണ്ടി സ്വദേശി അഷ്കർ, കണ്ണൂർ മാടായി സ്വദേശി അബ്ദുൽ ഷുക്കൂർ, മലപ്പുറം താനല്ലൂർ സ്വദേശി അബ്ദുൽ ഷഹീദിെൻറ കുടുംബം, സഹ്ല തസ്നി, മുഹമ്മദ് സബീഹ്, മുഹമ്മദ് ഷെഹിൻ, കൊയിലാണ്ടി സ്വദേശി ഷിജു പാറാലത്ത്, അനീഷ നാലുകണ്ടി കോഴിക്കോട്, അബ്ദുൽ സലാം കൊളവയൽ, ശരണ്യ രംഗൻ, അനിത കെ. രാജൻ, അമ്മത് മണലോടിയിൽ കോഴിക്കോട്, ഉമ്മു ഹബീബ മലപ്പുറം, മനു കൃഷ്ണമംഗലം തൃശൂർ, പോക്കർ പാലക്കാട്, നവാസ് ഷൗക്കത്ത് എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി ഇതുവരെ നാട്ടിലെത്തിയത്. പ്രതിസന്ധിഘട്ടത്തിൽ സഹായവുമായി എത്തിയ ഗൾഫ് മാധ്യമത്തിനും മീഡിയവണിനും അകമഴിഞ്ഞ നന്ദി അറിയിച്ചാണ് എല്ലാവരും നാട്ടിലേക്ക് വിമാനം കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.