10ാം തീയതി കഴിഞ്ഞാല്‍ ദിവസത്തിന് 100 ഫില്‍സ് വീതമാണ് ലേറ്റ് ഫീയായി ഈടാക്കുന്നത്
മനാമ: വിദ്യാര്‍ഥികളുടെ റിസല്‍ട്ട് ലഭിക്കുന്നതിന് അതത് മാസത്തെ മുഴുവന്‍ ഫീസും അടക്കണമെ ന്ന് സ്വകാര്യ സ്കൂളുകള്‍ നിര്‍ബന്ധം പിടിക്കുന്നതായി രക്ഷിതാക്കളുടെ പരാതി. കോവിഡ്-19െൻറ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ സ്കൂള്‍ ഫീസും ട്രാന്സ്പോര്ട്ടേഷന് ചാര്‍ജും പൂര്‍ണമായി അടക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ക്ക് സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്.
ഫീസ് കൃത്യസമയത്ത് അടക്കാത്തതിനാല്‍ ലേറ്റ് ഫീയും സ്കൂളുകള്‍ ഈടാക്കുന്നുണ്ട്. 10ാം തീയതി കഴിഞ്ഞാല്‍ ദിവസത്തിന് 100 ഫില്‍സ് വീതമാണ് ലേറ്റ് ഫീയായി ഈടാക്കുന്നത്. ഇൗ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം ഇടപെടണമെന്നും ഫീസിളവുപോലുള്ള കാര്യങ്ങള്‍ അനുവദിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നതായി പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.