മനാമ: കോവിഡ്–19 തടയുന്നതിെൻറ ഭാഗമായി വീടുകളിൽ കഴിയുന്നവരിൽ ഭക്ഷണസാധനങ്ങൾ ക്ക് വിഷമതകൾ അനുഭവിക്കുന്നവർക്ക് ബഹ്റൈൻ കേരളീയ സമാജം 1000 ഭക്ഷണക്കിറ്റുകൾ സൗ ജന്യമായി നൽകുമെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീ സ് കാരക്കൽ എന്നിവർ അറിയിച്ചു. അരി, ആട്ടപ്പൊടി, ഓയിൽ, പഞ്ചസാര, പയർ വർഗങ്ങൾ എന്നിവയും ക്ലീനിങ് ലിക്വിഡും അടങ്ങുന്ന കിറ്റാണ് നൽകുക.
അർഹരായവർക്കും സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്കും സമാജം വൈസ് പ്രസിഡൻറ് ദേവദാസ് കുന്നത്ത് (39449287), മോഹൻരാജ് (39234535), കെ.ടി. സലിം (33750999), രാജേഷ് ചേരാവള്ളി (35320667) എന്നിവരെ ബന്ധപ്പെടാം. പദ്ധതിയുടെ വിജയത്തിനായി സമാജം എക്സിക്യൂട്ടിവ് കമ്മിറ്റിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും മറ്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഓൺലൈൻ യോഗങ്ങളും ഒരുക്കവും നടന്നുവരുന്നുണ്ട്.
ഭക്ഷണ സാധനങ്ങളും പാക്കിങ് മെറ്റീരിയലുകളും സാമ്പത്തിക സഹായങ്ങളും നൽകി വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ബഹ്റൈൻ സർക്കാർ കോവിഡ് വ്യാപനം തടയുന്നതിനും രോഗ ബാധിതരെ സഹായിക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടി ക്രമങ്ങൾ പ്രശംസനീയമാണെന്ന് ബഹ്റൈൻ കേരളീയ സമാജം വിലയിരുത്തി. സുരക്ഷാ മുൻകരുതലുകൾക്ക് പൂർണ പിന്തുണയും അറിയിച്ചു. ബഹ്റൈൻ അധികാരികൾക്ക് സമർപ്പിച്ച നിവേദനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.