മനാമ: ബഹ്റൈനിൽ കോവിഡ്19 സ്ഥിരീകരിച്ച ഇന്ത്യക്കാരിൽ രണ്ടുപേർ സുഖം പ്രാപിച്ചു. ഒമ ്പത് ഇന്ത്യക്കാർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിെൻറ വെബ് സൈറ്റിൽ പറയുന്നത്. ഇവരിൽ അൽമൊസാവി െഎ സെൻററിൽ ജോലി ചെയ്ത 28 വയസ്സുള്ള പുരുഷനും 32 വയസ്സുള്ള സ്ത്രീയുമാണ് രോഗമുക്തി നേടിയത്.
28കാരൻ മാർച്ച് അഞ്ചിനാണ് ഇന്ത്യയിൽനിന്ന് ബഹ്റൈനിൽ എത്തിയത്. രാജ്യത്ത് കോവിഡ്19 സ്ഥിരീകരിച്ച 635 പേരിൽ 353 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. രോഗം കണ്ടെത്തിയവരിൽ 337 പേരും ഇതിനകം രോഗമുക്തി നേടി. 59 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. വിദേശത്തുനിന്ന് എത്തിയവരിൽ ഏറ്റവുമധികം പേർ ഇറാനിൽനിന്നാണ്. 241 പേരാണ് (68 ശതമാനം) ഇറാനിൽനിന്ന് എത്തിയത്.
മറ്റുള്ളവരിൽ 57 പേർ ബ്രിട്ടനിൽനിന്നും 12 പേർ ഇൗജിപ്തിൽനിന്നും എട്ടുപേർ ജർമനിയിൽനിന്നും എട്ടുേപർ ഇറാഖിൽനിന്നും എത്തിയവരാണ്. 27 പേർ ഇന്ത്യ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിൽനിന്ന് എത്തിയവരും. കഴിഞ്ഞ ദിവസം 47 വിദേശ തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇവർ ക്വാറൻറീനിൽ കഴിഞ്ഞിരുന്നവരാണെന്നും രാജ്യത്തെ പ്രവാസികൾക്കിടയിൽ രോഗത്തിെൻറ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഒൗദ്യോഗിക ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.