മനാമ: വിദ്യാലയങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ ഒാൺലൈൻ പഠനം കൂടുതൽ വിപുലമാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അധിക ഒാൺലൈൻ സംവിധാനം ആരംഭിച്ചു. ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഒരേസമയം ക്ലാസുകളെടുക്കാൻ അധ്യാപകരെ സഹായിക്കുന്നതാണ് ഇത്. ബന്ധപ്പെട്ട വിഷയം പഠിപ്പിക്കുന്ന അധ്യാപകർ പാഠഭാഗങ്ങൾ അവതരിപ്പിക്കും.
കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ അധ്യാപകരുമുണ്ടാകും. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലൂടെയും യുട്യൂബിലൂടെയും ടി.വി ചാനലിലൂടെയുമാണ് നിലവിൽ ഒാൺലൈൻ ക്ലാസുകൾ എടുത്തുകൊണ്ടിരിക്കുന്നത്. വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമൊരുക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി മജീദ് ബിൻ അലി അൽ നുെഎമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.