മനാമ: കോവിഡ്-19 വ്യാപനം തടയുന്നതിെൻറ ഭാഗമായി അത്യാവശ്യമല്ലാത്ത വാണിജ്യസ്ഥാപനങ്ങൾ അടക്കാനുള്ള ബഹ്റൈൻ സർക്കാറിെൻറ തീരുമാനം വ്യാഴാഴ്ച മുതൽ നടപ്പാകും. ഏപ്രിൽ ഒമ്പതു വരെയാണ് അടച്ചിടൽ. ഏതൊക്കെ സ്ഥാപനങ്ങൾക്കാണ് തീരുമാനം ബാധകമെന്ന് വ്യക്തമാക്കി വാണിജ്യ, വ്യവസായ, വിനോദസഞ്ചാര മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കി.
വ്യാഴാഴ്ച വൈകീട്ട് ഏഴു മുതൽ ഏപ്രിൽ ഒമ്പത് വൈകീട്ട് ഏഴു വരെയാണ് സ്ഥാപനങ്ങൾ അടച്ചിടുക. റസ്റ്റാറൻറുകളിൽ ടേക് എവേ, ഡെലിവറി മാത്രമാണ് ഉണ്ടാവുക. റീട്ടെയ്ൽ, വ്യവസായ സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക്, സമൂഹമാധ്യമ മാർഗങ്ങളിലൂടെ ഡെലിവറിയായി വിൽപന നടത്താം. ഏപ്രിൽ ഒമ്പതു മുതൽ 23 വരെ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.