കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ എന്നിവക്കായി ആരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
1. ക്യൂ നിൽക്കുേമ്പാൾ ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. അകലം സൂചിപ്പിച്ച് തറയിൽ സ്റ്റിക്കർ പതിക്കാം.
2. ഒാൺലൈൻ ഷോപ്പിങ്ങിന് ആളുകളെ പ്രേരിപ്പിക്കണം. സാധിക്കുമെങ്കിൽ പുറത്ത് പിക്കപ്പ് സർവീസ്, ഡെലിവറി എന്നിവയും ഒരുക്കണം
3. ഒാരോ ഷിഫ്റ്റും തുടങ്ങുന്നതിനുമുമ്പ് സ്റ്റോർ ജീവനക്കാരുടെ ശരീര ഉൗഷ്മാവ് പരിശോധിക്കണം. ശരീരോഷ്മാവ് 37.5 ഡിഗ്രി സെൽഷ്യസിന് മുകളിലാണെങ്കിൽ ജോലിചെയ്യാൻ അനുവദിക്കരുത്
4. ആളുകൾ അധികമായി വാങ്ങുന്ന സാധനങ്ങൾ എളുപ്പത്തിൽ എടുക്കാവുന്ന വിധത്തിൽ വെക്കണം
5. അത്യാവശ്യ വസ്തുക്കൾക്കായി ഒന്നോ അതിലധികമോ വിഭാഗങ്ങൾ തുടങ്ങണം.
6. ആളുകൾ ഇടകലർന്ന് നടക്കുന്നത് ഒഴിവാക്കാൻ ഷോപ്പിനകത്ത് വൺവേ മാർഗം തിരിച്ചറിയാൻ തറയിൽ അടയാളങ്ങൾ പതിക്കണം
7. പ്രവേശന കവാടത്തിലും അകത്തും പുറത്തേക്കുള്ള വഴിയിലും ഹാൻഡ് സാനിറ്റൈസർ സൂക്ഷിക്കണം.
8. സ്ഥല പരിമിതിയുള്ള സ്റ്റോറുകളിൽ ആളുകളെ പുറത്തുനിർത്തി ഒാർഡർ എടുത്ത് സാധനങ്ങൾ പുറത്ത് കൊടുക്കണം.
9. സ്റ്റോറിലെ കാഷ്യർ, ബാഗർ ഉൾപ്പെടെ ജീവനക്കാർ ഫേസ്മാസ്ക്കും പ്ലാസ്റ്റിക് ഗ്ലൗസും ധരിക്കണം.
10. സാധിക്കുന്നിടത്തോളം കാഷ് പേമെൻറ് ഒഴിവാക്കി ഇലക്ട്രോണിക് പേമെൻറ് നടത്തുക
11. ഒാരോ തവണ ഉപയോഗത്തിനുശേഷം സ്റ്റോർ ജീവനക്കാർ ഷോപ്പിങ് കാർട്ടും ബാസ്ക്കറ്റുകളും ശുചിയാക്കണം
12. ഒരു സമയത്ത് അനുവദിക്കാവുന്ന കസ്റ്റമേഴ്സിെൻറ എണ്ണം പരിമിതപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.