മനാമ: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടീമിന് പിന്തുണ നല്‍കുമെന്ന് തൊഴി ല്‍, സാമൂഹികക്ഷേമ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥാപനങ്ങളില്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായം നല്‍കുന്നത് തുടരും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായി വരുന്നവരെ ചേര്‍ത്ത് ടീമുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. സാമൂഹിക ഉത്തരവാദിത്തമെന്ന നിലക്ക് പല വ്യക്തികളും സന്നദ്ധസേവനത്തിനായി മുന്നോട്ടു വരുന്നുണ്ട്. ഇത്തരം വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും ആവശ്യമായ പിന്തുണ നല്‍കും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യും.
വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചകള്‍ സംഘടിപ്പിച്ചതായി മന്ത്രി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന് ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും സുരക്ഷാ നിര്‍ദേശങ്ങള്‍ പതിക്കുകയും ചെയ്യും. വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിര്‍ദേശങ്ങളടങ്ങിയ സ്റ്റിക്കറുകള്‍ ലേബര്‍ ക്യാമ്പുകളില്‍ പതിക്കും. മന്ത്രാലയത്തിനു കീഴിലുള്ള സാമൂഹികക്ഷേമ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.