???? ???? ????? ????????? ???????? ????????? ?????????????? ??????? ???? ??????

കിങ് ഹമദ് യുവജന ശാക്തീകരണ അവാര്‍ഡ് ജേതാക്കളെ ഹമദ് രാജാവ് സ്വീകരിച്ചു

മനാമ: സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനായി ഏ​ർപ്പെടുത്തിയ കിങ് ഹമദ് യുവജന ശാക്തീകരണ അവാര്‍ഡ് നേടിയ ജേതാ ക്കളെ ഹമദ് രാജാവ് സ്വീകരിച്ചു. സഖീര്‍ പാലസില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള ്ള ഹമദ് രാജാവി​​െൻറ പ്രത്യേക പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ സന്നിഹിതനായിരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടിയുള്ള യുവജന ശാക്തീകരണ അവാര്‍ഡ് ഹമദ് രാജാവ് ജേതാക്കള്‍ക്ക് കൈമാറി. അവാര്‍ഡ് ഏറ്റുവാങ്ങിയ യുവാക്കള്‍ ഹമദ് രാജാവിന് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

വിവിധ മേഖലകളില്‍ യുവതയുടെ കഴിവ് വിനിയോഗിച്ചു കൊണ്ടിരിക്കുന്നത് ആവേശകരമാണെന്ന് ഹമദ് രജാവ് വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തി​​െൻറ നിര്‍മാണ പ്രക്രിയയില്‍ യുവാക്കളുടെ പങ്ക് നിര്‍ണായകമാണ്. ശോഭനമായ ഭാവി യുവത്വത്തി​​െൻറ കരങ്ങളിലാണുള്ളത്. അവസരങ്ങള്‍ ശരിയാം വിധം ഉപയോഗപ്പെടുത്താന്‍ യുവ സമൂഹത്തിന് സാധ്യമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.ഡോ. റാഇദ് മുഹമ്മദ് ബിന്‍ ശംസ്, എലിസബത്ത് ഇലങ്കോ ബിന്‍തലഫ്, ഡേവിഡ് മഡോണ, ഓകി എബികുയ ഐസി, സാംചാനാ കാഹ്നാല്‍, ബ്രെയിന്‍ ബോസായിര്‍ എന്നിവരാണ് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചതിന് അവാര്‍ഡ് ഏറ്റു വാങ്ങിയത്. കെനിയ, നേപ്പാള്‍, നൈജീരിയ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് കഴിവുറ്റ യുവാക്കളെ അവാര്‍ഡ് നിര്‍ണയ സമിതി തെരഞ്ഞെടുത്തത്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.