പ്രവാസലോകം തിര​ുവോണം ആഘോഷിച്ചു

മനാമ: പ്രവാസലോകത്ത്​ മലയാളി സമൂഹം തിരു​േവാണം ആഘോഷിച്ചു. കുടുംബങ്ങളായി താമസിക്കുന്നവർ തിരുവോണനാളിൽ സുഹൃത ്തുക്കളെ ക്ഷണിച്ച്​ ഒാണസദ്യ നൽകിയാണ്​ കൂട്ടായ്​മയുടെ മധുരം പങ്കുവെച്ചത്​. റസ്​റ്റോറൻറുകളുടെ ഒാണസദ്യ പാഴ്​ സൽ വാങ്ങാൻ ഏറെ തിരക്ക്​ അനുഭവ​െപ്പട്ടു. വിവിധ റസ്​റ്റോറൻറുകളിൽ തിരുവോണനാളിൽ സദ്യ വിൽപ്പന നടത്തിയിരുന്നു. അ തേസമയം വിവിധ പ്രവാസിസംഘടനകളുടെ നേതൃത്വത്തിൽ ഒാണാഘോഷം ബഹ്​റൈനിൽ വിവിധ ദിനങ്ങളിലായി തുടരും. കേരളീയ സമാജം, ഇന്ത്യൻ ക്ലബ്​, കെ.സി.എ, തുടങ്ങിയ സംഘടനകളെല്ലാം ഒാണം കൊണ്ടാടുകയാണ്​. സിറോ മലബാർ സൊസൈറ്റിയുടെ 14 ദിവസം നീണ്ട ഓണാഘോഷ പരിപാടികളും തുടരുന്നു​.

ഇന്ന്​ അത്തപ്പൂക്കള മത്സരവും പായസ മത്സരവും പരമ്പരാഗത വസ്​ത്രധാരണ മത്​സരവും നടക്കും. നാളെ ഫാൻസി ഡ്രസ്സ്, നാടോടി നൃത്തം, 15 ന്​ ക്വിസ് മത്​സരം, 16 ന്​ പ്രസംഗ മത്സരം(മലയാളം),നിമിഷ പ്രസംഗം എന്നിവ ഉണ്ടായിരിക്കും. 17ന്​ പ്രസംഗ മത്സരം(ഇംഗ്ലീഷ്), ടേബിൾ ടോക്ക്, 18ന്​ കവിതാപാരായണം. 21ന്​ ഓണപ്പാട്ട് മത്സരവും തിരുവാതിരയും 22ന് നാടോടിനൃത്തവും ഉണ്ടായിരിക്കും. സിംസി​​െൻറ 2000 പേർക്കുള്ള ഓണമഹസദ്യ സെപ്റ്റംബർ 20 ന്​ രാവിലെ 11 മുതൽ 3.30 ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കും. ഓണസദ്യയോടനുബന്ധിച്ചു സിംസ് ചാരിറ്റി വിഭാഗത്തി​​െൻറ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലെ വൃദ്ധസദനങ്ങളിൽ ഒറ്റപെട്ടുകഴിയുന്ന 1500 പേർക്ക് ഓണസദ്യ നൽകും.

28 ന് വൈകിട്ട്​ ഏഴിന്​ ഇന്ത്യൻ ക്ലബ്ബിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് സമാപനമാകും. ഗ്രാൻഡ്​ ഫിനാലെയിൽ സിനിമ നടൻ ശിവജി ഗുരുവായൂർ പങ്കെടുക്കുന്ന ‘അച്ഛൻ’എന്ന നാടകവും അവതരിപ്പിക്കും. ഇന്ത്യൻ ക്ലബ്ബി​​െൻറ ഈ വർഷത്തെ ഓണാഘോഷം ‘പൊന്നോണപ്പുലരി’ സെപ്​തംബർ 20 മുതൽ ഒക്​ടോബർ 17 വരെ വിവിധ പരിപാടികളോടെ നടക്കും. ഘോഷയാത്ര, വടംവലി, പായസമേള, പൂക്കളമത്സരം തുടങ്ങിയവ ആഘോഷത്തെ വേറിട്ടതാക്കും. സെപ്​തംബർ 20 ന്​ കായിക പരിപാടികളും മത്​സരങ്ങളും നടക്കും.

സെപ്​തംബർ 26 ന്​ മെഗാതിരുവാതിര, ഘോഷയാത്ര, ഉത്​സവപറമ്പ്​ എന്നിവയും ശ്രദ്ധേയമാകും. 27ന്​ കബഡി മത്​സരം നടക്കും. ഒക്​ടോബർ മൂന്നിന്​ പ്രസീതയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ട്. ഒക്​ടോബർ 10 ന്​ വനിതാവിഭാഗത്തി​​െൻറ നേതൃത്വത്തിൽ പായസമേളയും പൂക്കള മത്​സവും. 11 ന്​ ഇന്ത്യൻ ക്ലബിൽ ഒാണസദ്യയിൽ 3,000 ആളുകൾ പ​െങ്കടുക്കും. കെ.സി.എയുടെ ഒാണാഘോഷത്തിന്​ കഴിഞ്ഞ സെപ്​തംബർ അഞ്ചിന്​ തുടക്കമായിരുന്നു. ഇൗ മാസം 20 ന്​ ശ്രീകുമാരൻതമ്പി മുഖ്യാതിഥിയായി പ​െങ്കടുക്കും. മുഹറഖ് മലയാളി സമാജത്തി​​െൻറ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ‘അഹ്​ലൻ പൊന്നോണം 2019 ഓണാഘോഷം’ ഇന്ന്​ മുഹറഖ് റാഷിദ് അൽ സയ്യാനി ഹാളിൽ നടക്കും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.