ഓണം ആഘോഷിക്കാൻ പ്രവാസി മലയാളികൾ ഒരുങ്ങുന്നു

മനാമ: ഒാണാഘോഷം ഉജ്ജ്വലമാക്കാനുള്ള ഒരുക്കത്തിലാണ്​ ബഹ്​റൈനിലെ പ്രവാസി സംഘടനകൾ. കേരളീയ സമാജം, കെ.സി.എ, സിംസ്​ ത ുടങ്ങിയ സംഘടനകളെല്ലാം അതി​​െൻറ ഒരുക്കത്തിലാണ്​. ബഹ്‌റൈൻ കേരളീയ സമാജം വിപുലമായ ഓണാഘോഷ പരിപാടികളാണ് ആസൂത്രണം ച െയ്തിരിക്കുന്നത്. സെപ്​തംബർ ഒന്നിന്​ മത്​സരങ്ങൾ തുടങ്ങും. 19 ന്​ കലാപരിപാടികൾ തുടങ്ങും. 27 ന്​ ഗ്രാൻറ്​ ഫിനാലെ. ഒക്​ടോബർ നാലിന്​ ഒാണസദ്യയിൽ 5000പേർ പ​െങ്കടുക്കും. കെ.എസ് ചിത്ര, നരേഷ് ഐയ്യര്‍, സിതാര, നീരജ്, നജീം അര്‍ഷാദ്, മധു ബാ ലകൃഷ്ണന്‍ തുടങ്ങിയവരുടെ പ്രകടനങ്ങൾക്ക് പുറമെ സൂര്യ ടീം അവതരിപ്പിക്കുന്ന ‘അഗ്നി’ പ്രദർശനവും നടക്കും. ഭക്ഷ് യമേളയും ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കും. ബി.കെ.എസ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പുറമെ പവനന്‍ തോപ്പില്‍ ജനറൽ കൺവീനറായ വിപുലമായ ആഘോഷകമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.

നിരവധി സബ് കമ്മിറ്റികളും നിലവിലുണ്ട്. സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന കേരള കാത്തലിക് അസോസിയേഷൻ ‘ഓണം പൊന്നോണം 2019’ വിപുലമായി ആഘോഷിക്കും. ഇതി​​െൻറ നടത്തിപ്പിന്​ വിപുലമായ 50 അംഗ സംഘാടക സമിതിയാണ്​ നേതൃത്വം നൽകുന്നത്​. പ്രസിഡൻറ്​ സേവി മാത്തുണ്ണി, സെക്രട്ടറി വർഗീസ് ജോസഫ്, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ജോഷി വിതയത്തിൽ, രക്ഷാധികാരി പി. പി. ചാക്കുണ്ണി, കോർ ഗ്രൂപ്​ ചെയർമാൻ വർഗീസ് കാരക്കൽ, സ്പോൺസർഷിപ് കമ്മിറ്റി കൺവീനർ കെ. പി. ജോസ്​, ചാരിറ്റി ഹെഡ്, ഓണസദ്യ കൺവീനറുമായ ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്​ ഒാണാഘോഷത്തി​​െൻറ അണിയറ പ്രവർത്തനം നടക്കുന്നത്​. സെപ്റ്റംബർ അഞ്ച്​ മുതൽ 20 വരെ നടക്കുന്ന പരിപാടിയുടെ മുഖ്യ ആകർഷണം മുഖ്യാതിഥിയായി ശ്രീകുമാരൻതമ്പി എത്തിച്ചേരുന്നു എന്നതാണ്​.

ബഹ്​റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്​​ൈറൻ) വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ്​ പി.വി മാത്തുക്കുട്ടി, സെക്രട്ടറി ജോയി വർഗീസ് എന്നിവർ അറിയിച്ചു.‘പാൻ പൊന്നോണം 2019’ എന്ന പേരിൽ ഒക്ടോബർ 17, 18 തീയതികളിൽ സിംസ്​ ആസ്ഥാനത്തായിരിക്കും ഓണാഘോഷം നടക്കുക. 17 ന്​ വൈകിട്ട് 6.30 ന് അംഗങ്ങളുടെ കായിക മത്സരങ്ങൾ അരങ്ങേറും. തുടർന്ന് ഗുഡ്‌വിൻ ഹാളിൽ ഗാനമേള. 18 ന്​ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കും. തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും. പരിപാടികളുടെ നടത്തിപ്പിനായി റെയ്സൺ വർഗീസ് ജനറൽ കൺവീനർ ആയുള്ള സംഘാടകസമിതി രൂപവത്​ക്കരിച്ചതായി കോർ ഗ്രൂപ്​ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ‘സിംസി’​​െൻറ ഒാണോഘോഷം ‘മലയാളോത്​സവം’ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളോടെ നടക്കും.

സെപ്​തംബർ ആറിന്​ ആരംഭിക്കും. സെപ്​തംബർ ഒമ്പത്, 10,11,12 തിയ്യതികളിൽ സിംസ്​ അംഗങ്ങൾക്കായുളള ഒാണച്ചന്ത, ​20 ന്​ മഹാസദ്യ, 28 ന്​ ഇന്ത്യൻ ക്ലബിൽ ഗ്രാൻറ്​ ഫിനാലെ എന്നിവയാണ്​ പ്രധാന പരിപാടികൾ. ഗ്രാൻറ്​ ഫിനാലെയിൽ നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയാകും. മുഹറഖ് മലയാളി സമാജത്തി​​െൻറ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ‘അഹ്​ലൻ പൊന്നോണം 2019 ഓണാഘോഷം’ വിപുലമായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. സെപ്തംബർ 13 ന്​ മുഹറഖ് റാഷിദ് അൽ സയ്യാനി ഹാളിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. വൈകിട്ട് നാലുമുതൽ ഓണനാളുകളിലെ ഗൃഹാതുരത്വം ഉണർത്തുന്ന വിവിധ കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും. ആഘോഷത്തി​​െൻറ വിപുലമായ നടത്തിപ്പിന്​ രക്ഷാധികാരി എബ്രഹാം ജോൺ ചെയർമാനും നൗഷാദ് പൊന്നാനി, ആനന്ദ്​ വേണുഗോപാൽ, മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലും സ്വാഗത സംഘം പ്രവർത്തനം തുടങ്ങിയതായി പ്രസിഡൻറ്​ അനസ് റഹിം, ആക്ടിംഗ് സെക്രട്ടറി അനീഷ് , ട്രഷറർ പ്രമോദ് കുമാർ എന്നിവർ അറിയിച്ചു.


Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.