ബഹ്​റൈനിൽ 66 വിദേശ തൊഴിലാളികൾക്കുകൂടി രോഗം സ്​ഥിരീകരിച്ചു

മനാമ: ബഹ്​റൈനിൽ 66 വിദേശ തൊഴിലാളികൾക്കുകൂടി കോവിഡ്​ -19 രോഗം സ്​ഥിരീകരിച്ചു. സൽമാബാദിലെ താമസ സ്​ഥലത്ത്​ നിരീ ക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവരെ ബുധനാഴ്​ച പ്രത്യേക ക്വാറൻറീൻ കേന്ദ്രത്തിലേക്ക്​ മാറ്റിയിരുന്നു.

ലബോറട്ടറി പരിശോധനയിൽ രോഗം സ്​ഥിരീകരിച്ചതിനെത്തുടർന്ന്​ ഇവരെ വിദേശ തൊഴിലാളികൾക്കായുള്ള ​െഎസൊലേഷൻ കേന്ദ്രത്തിലേക്ക്​ മാറ്റി. കഴിഞ്ഞ ദിവസം ഇവിടെയുള്ള 47 വിദേശ തൊഴിലാളികൾക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു.

​രോഗം സ്​ഥിരീകരിച്ച ആളുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്ന്​ എല്ലാ തൊഴിലാളികളെയും താമസ സ്​ഥാലത്തുതന്നെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ക്വാറൻറീനിൽ കഴിഞ്ഞവർ പുറത്ത്​ പോയിട്ടില്ലെന്നും പ്രവാസികൾക്കിടയിൽ രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ 290 പേരാണ്​ ബഹ്​റൈനിൽ ചികിത്സയിൽ കഴിയുന്നത്​. ഇന്ന്​ നാല്​ പേർ സുഖം പ്രാപിച്ചതോടെ രോഗ മുക്​തി നേടിയവരുടെ എണ്ണം 341 ആയി ഉയർന്നു.

Tags:    
News Summary - Bahrain 66 Corona case-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.