ബഹ്​റൈനിൽ 31 പ്രവാസി തൊഴിലാളികൾക്ക്​ കൂടി കോവിഡ്​ -19

മനാമ: ബഹ്​റൈനിൽ 31 പ്രവാസി തൊഴിലാളികൾക്ക്​ കൂടി കോവിഡ്​ -19 സ്​ഥിരീകരിച്ചു. സൽമാബാദിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരു ന്ന തൊഴിലാളികൾക്കാണ്​ രോഗം കണ്ടെത്തിയത്​. ഇൗ ക്യാമ്പിൽ കഴിഞ്ഞ 113 പേർക്ക്​ നേരത്തെ രോഗം സ്​ഥിരീകരിച്ചിരുന്ന ു. ഇതേത്തുടർന്ന്​ താമസ സ്​ഥലത്തുത​ന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ ബാക്കിയുള്ളവരെ പ്രത്യേക ക്വാറൻറീൻ കേന്ദ്രത്തിലേക്ക്​ മാറ്റുകയായിരുന്നു.

രോഗം സ്​ഥിരീകരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്നാണ്​ മുഴുവൻ തൊഴിലാളികളെയും താമസ സ്​ഥലത്തുതന്നെ നിരീക്ഷണത്തിൽ പാർപ്പിച്ചത്​. ഇവർ പുറത്തുപോയി പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നും പ്രവാസികൾക്കിടയിൽ രോഗം പകർന്നി​ട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്​ച ആകെ 56 പേർക്കാണ്​ രോഗം കണ്ടെത്തിയത്​. ഇതോടെ രാജ്യത്ത്​ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 294 ആയി. പുതുതായി 27 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 458 ആയി ഉയർന്നു.

Tags:    
News Summary - Bahrain 31 Pravasi Covid 19-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.