മനാമ:ഐ.വൈ.സിസി ബഹ്റൈൻ കമ്മിറ്റി ചാരിറ്റി വിങ്ങിെൻറ ആഭിമുഖ്യത്തിൽ ഓണം-ബക്രീദ് കിറ്റുകൾ വിതരണം ചെയ്തു. തൃശൂർ തളിക്കുളം തീരദേശമേഖലയിൽ പ്രിയദർശിനി സ്മാരകസമിതി ഒാഫിസ് അങ്കണത്തിൽ വെച്ചായിരുന്നു കിറ്റ് വിതരണം. ഡി. സി.സി പ്രസിഡൻറ് ടി.എൻ.പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു.
നൂറിലേറെ കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. ഐ.വൈ.സി.സി മുൻ വൈസ് പ്രസിഡൻറ് ഷബീർ മുക്കൻ അധ്യക്ഷത വഹിച്ചു. റിഫ ഏരിയ ജനറൽ സെക്രട്ടറി നിധീഷ് ചന്ദ്രൻ, ഡി.സി.സി. സെക്രട്ടറി അനിൽ പുളിക്കൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി വരുൺ, ബ്ലോക്ക് മെമ്പർമാരായ ഷൈൻ നാട്ടിക, യദുകൃഷ്ണ, മണ്ഡലം പ്രസിഡൻറ് ഹിറോഷ്, കോൺഗ്രസ് നേതാക്കളായ അശ്വിൻ ആലപ്പുഴ, മെഹബൂബ് തളിക്കുളം, ഗഫൂർ തളിക്കുളം, സുബിൻ വൈക്കത്ത്, ഗോഡ്വിൻ കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.