ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച ‘ആവാസ്’
പരിപാടിയിൽനിന്ന്
മനാമ: ഭിന്നശേഷിക്കാരായ കുട്ടികളുടെ വളർച്ചയും വികാസവും ലക്ഷ്യമാക്കി ബോധവത്കരണ പരിപാടി നടന്നു.ഉമ്മു ഹസം കേന്ദ്രമാക്കി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നടത്തിവരുന്ന ഇന്റഗ്രേറ്റഡ് ഇന്റർവെൻഷൻ സെന്ററാണ് (‘ആവാസ്’) അവയർനസ് ആൻഡ് ആക്സപ്റ്റൻസ് ഓഫ് സ്പെഷൽ നീഡ്സ് ഇൻ സൊസൈറ്റി എന്ന പരിപാടി നടത്തിയത്.
ഭിന്നശേഷിക്കാരായ കുട്ടികളെ സാമൂഹിക അവബോധത്തോടെ വളര്‍ത്താനും പ്രാപ്തരാക്കാനും മാതാപിതാക്കളെ സഹായിക്കുക, പൊതുസമൂഹത്തിന് അവബോധം നൽകുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സൈക്കോളജി, ഒക്യുപേഷനൽ തെറപ്പി, സ്പീച്ച് തെറപ്പി, ബിഹേവിയറൽ തെറപ്പി എന്നിവയെക്കുറിച്ച് വിദഗ്ധര്‍ സംസാരിച്ചു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം ശൈഖ്, പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകയുമായ അമാൽ അൽമൊയ്യാദ്, വ്യവസായികളായ മുകേഷ് കേവലാനി, രേണുക നമ്പ്യാർ രവീന്ദ്രൻ, ശുഭ ദമാനി, ശ്രീവിദ്യ അർജുൻ, ഡോ. പ്രവീൺ കുമാർ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, പ്രവാസി ലീഗൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.