മനാമ: ഗൾഫ് രാജ്യങ്ങളിൽനിന്ന് വരുന്ന കോവിഡ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഇന്ത്യയിൽ എത്തുേമ്പാൾ വിമാനത്താവളത്തിൽ നടത്തുന്ന കോവിഡ് ടെസ്റ്റും ഏഴ് ദിവസത്തെ ക്വാറൻറീനും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് വേൾഡ് എൻ.ആർ.െഎ കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർ ഉൾപ്പെടെ നല്ലൊരു ശതമാനം ആളുകൾ കോവിഡ് വാക്സിൻ സ്വീകരിച്ചതാണ്.
മാത്രമല്ല, യാത്ര പുറപ്പെടുംമുമ്പും കോവിഡ് ടെസ്റ്റ് നടത്തണം. ഇൗ സാഹചര്യത്തിൽ വാക്സിൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും ഒരേ നടപടിക്രമങ്ങൾ അനുവർത്തിക്കുന്നത് ഉചിതമല്ല. അതിനാൽ വാക്സിൻ സ്വീകരിച്ചവരെ നാട്ടിലെത്തുേമ്പാഴുള്ള കോവിഡ് പരിശോധനയിൽനിന്നും ക്വാറൻറീനിൽനിന്നും ഒഴിവാക്കണമെന്ന് വേൾഡ് എൻ.ആർ.െഎ കൗൺസിൽ ഭാരവാഹികളായ സുധീർ തിരുനിലത്ത്, രാഹുൽ വൈമൽ, കെ.എസ്. രാജീവ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.