ഒാഡിറ്റ്​ റിപ്പോർട്ട്: ബേക്കറികളിൽ പരിശോധനയില്ലെന്ന്​ കണ്ടെത്തൽ

മനാമ: രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന മിക്ക ബേക്കറികളിലും ഖുബൂസ്​ കടകളിലും പരിശോധന കള്‍ നടക്കുന്നില്ലെന്ന്​ നാഷണല്‍ ഓഡിറ്റ് സമിതിയുടെ കണ്ടെത്തല്‍. വ്യാപാര-വ്യവസായ^ടൂറിസം മന്ത്രാലയമാണ് ആവശ്യമ ായ പരിശോധനകള്‍ നടത്തേണ്ടത്. എന്നാല്‍ നാല് വര്‍ഷത്തിലധികമായി പരിശോധന നടക്കാത്ത ബേക്കറികളും ഖുബൂസ്​ കടകളുമു ണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.


2014 മാര്‍ച്ച് മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 25 ശതമാനം സ്ഥാപനങ്ങളിൽ മാത്രമാണ് പേരിന് പരിശോധന നടത്തിയിട്ടുള്ളത്. കൃത്യമായ സമയങ്ങളില്‍ നടപടി ഇല്ലാത്തത് സബ്​സിഡിയുള്ള ഗോതമ്പുപൊടിയിൽ കൃത്രിമം കാണിക്കാനും നിര്‍ദേശിക്കപ്പെട്ട വില നിലവാരം പാലിക്കാതിരിക്കാനും ഇടയാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ പ്രവര്‍ത്തന രഹിതമായ 80 ബേക്കറികള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗോതമ്പു പൊടി സബ്​സിഡി നല്‍കിക്കൊണ്ടിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവ പ്രവര്‍ത്തിക്കുന്നതായാണ് മന്ത്രാലയ രേഖകളിലുള്ളത്. അനര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ സബ്​സിഡി ലഭിക്കുന്നതിന്​ ഇത്​ കാരണമായി.

മതിയായ അളവിൽ ഗോതമ്പുപൊടി ലഭ്യമാക്കാന്‍ ബഹ്റൈന്‍ മില്‍സ് കമ്പനിക്ക് കഴിയില്ലെന്ന്​
മനാമ: രാജ്യത്ത് ആവശ്യമുള്ള ഗോതമ്പുപൊടി ലഭ്യമാക്കാന്‍ ബഹ്റൈന്‍ മില്‍സ് കമ്പനിക്ക് കഴിയില്ലെന്ന്​ നാഷനല്‍ ഓഡിറ്റ് കോര്‍ട്ട് റിപ്പോര്‍ട്ട് വ്യക്തമാക്കി. പ്രാദേശിക വിപണിക്ക് ആവശ്യമായ, സര്‍ക്കാര്‍ സബ്​സിഡിയുള്ള ഗോതമ്പുപൊടി ലഭ്യമാക്കുന്നതിനുള്ള കരാറാണ് കമ്പനി ഏറ്റെടുത്തത്. ഇവരുടെ ദൈനംദിന ഉല്‍പാദന ശേഷി 93 ടണ്ണാണ്. ആവശ്യമുള്ള ഗോതമ്പുപൊടിയുടെ 23 ശതമാനം മാത്രമാണിത്. കമ്പനി ഉപകരണങ്ങളും സംവിധാനങ്ങളും പഴയതാണെന്നും അതിനാലാണ് ഉല്‍പാദന കമ്മിയെന്നും കരുതുന്നു. അതിനാല്‍ അടുത്ത വര്‍ഷം ഇവർക്ക്​ ഓര്‍ഡര്‍ ലഭിക്കുകയില്ലെന്നാണ്​ സൂചന.

അര്‍ഹതയില്ലാത്തവര്‍ക്ക് മുനിസിപ്പല്‍ ഫീസില്‍ ഇളവ് നല്‍കി
മനാമ: അര്‍ഹതയില്ലാത്തവര്‍ക്ക് മുനിസിപ്പല്‍ ഫീസില്‍ ഇളവ് നല്‍കിയതായി നാഷനല്‍ ഓഡിറ്റ് കോര്‍ട്ട് കണ്ടെത്തല്‍. രാജ്യത്തെ നാല് മുനിസിപ്പാലിറ്റികളിലും അനര്‍ഹര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ചിലര്‍ക്ക് പൂര്‍ണമായും ചിലര്‍ക്ക് ഭാഗികമായുമാണ്​ ഇളവ് ലഭിച്ചത്​.

Tags:    
News Summary - audit report -bahrain-bahrain-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.