ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ കെ. എം.സി.സി ബഹ്റൈൻ ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം ഉദ്ഘാടനം നിർവഹിക്കുന്നു
മനാമ: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയം സുനിശ്ചിതമാണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ജയിക്കാൻ ധാർമികതക്ക് നിരക്കാത്ത പ്രവർത്തനങ്ങളുമായി എൽ.ഡി.എഫ് പ്രവർത്തിക്കുന്നതിന്റെ ഭാഗമാണ് പല വർഗീയ സംഘടനകളുമായടക്കമുള്ള പരസ്യമായ സഹകരണമെന്ന് നേതാക്കൾ പറഞ്ഞു.
വടകര ലോക്സഭ തെരഞ്ഞെടുപ്പിൽ കൃത്രിമമായി സി.പി.എം-സംഘ്പരിവാർ കൂട്ടുകെട്ട് സൃഷ്ടിച്ചെടുത്ത കാഫിർ വിവാദം വടകരയിലെ ജനങ്ങൾ മനസ്സിലാക്കിയതിന്റെ ഫലമാണ് ഷാഫി പറമ്പിലിന്റെ വിജയം. അതുപോലെ പാലക്കാട് ട്രോളി ബാഗ് കള്ളപ്പണ വിഷയത്തിലും കള്ളപ്രചാരണം ജനങ്ങൾ മനസ്സിലാക്കി, യു.ഡി.ഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിച്ചു. അതുപോലെ, നിലമ്പൂരിലെ പ്രബുദ്ധ ജനത യു.ഡി.ഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിക്കും. അധികാര കസേരക്കുവേണ്ടി പാർട്ടി മാറി നിലപാട് ഇല്ലാതെ നടക്കുന്നവരെ തിരിച്ചറിയാൻ വോട്ടർമാർക്ക് സാധിക്കുമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.
കെ.എം.സി.സി ബഹ്റൈൻ ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. ഐ.വൈ.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റുമാരായ അനസ് റഹീം, ഷംഷാദ് കാക്കൂർ, ജോയന്റ് സെക്രട്ടറി രാജേഷ് പന്മന, ആർട്സ് വിങ് കൺവീനർ റിച്ചി കളത്തൂരേത്ത്, മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി എന്നിവർ സംസാരിച്ചു. ഐ.വൈ.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ദേശീയ അസി. ട്രഷറർ മുഹമ്മദ് ജസീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.