മനാമ: ചെറുപ്പം മുതലേ ദിവസേന ഉള്ള പത്രവായന മുടക്കാറില്ലായിരുന്നു. അന്നൊക്കെ രാവിലെ തന്നെ പത്രം വായിച്ചില്ലെങ്കിൽ എന്തോ ഒരു ബുദ്ധിമുട്ട് തന്നെയായിരുന്നു. നാടിനെയും വീട്ടുകാരെയും വിട്ട് പ്രവാസലോകത്ത് എത്തിയപ്പോൾ അവരോടൊപ്പം തന്നെ ഏറ്റവും മിസ് ചെയ്തത് പത്രത്തെയാണ്. എന്നാൽ ഗൾഫ് മാധ്യമം ആ വിടവ് പൂർണമായി നികത്തി എന്നുതന്നെ പറയാം. നാട്ടുവാർത്തകൾ മുതൽ അന്താരാഷ്ട്ര വാർത്തകൾ വരെ വളരെ സമഗ്രമായി പ്രതിപാദിക്കുന്ന ഗൾഫ് മാധ്യമം പ്രവാസികൾക്ക് എന്നും ഒരു മുതൽകൂട്ടാണ്.
പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ ഉയർത്തുന്നതിൽ ഗൾഫ് മാധ്യമം എന്നും നിതാന്ത ജാഗ്രത പുലർത്തിയിട്ടുണ്ട്. മലയാളികളുടെ കലാ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങൾക്ക് മാധ്യമം ദിനപത്രം നൽകിവരുന്ന പിന്തുണ തികച്ചും പ്രശംസനീയമാണ്. ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ‘ഗൾഫ് മാധ്യമ’ത്തിനു എല്ലാ ആശംസകളും നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.