മനാമ: 75 വർഷത്തെ സേവന പാരമ്പര്യമുള്ള ബഹ്റൈനിലെ പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് ദാതാക്കളായ അൽകുവൈത്തിയിൽ മെഗാ സെയിൽ ആരംഭിച്ചു. ഇലക്ട്രോണിക്സ് പ്രൊഡക്ടുകൾക്കും മറ്റു നിത്യോപയോഗ വസ്തുക്കൾക്കും 80 ശതമാനം വരെ വിലക്കിഴിവാണ് ടൂബ്ലിയിലെ അദാരി പാർക്കിൽ സ്ഥിതിചെയ്യുന്ന അൽകുവൈത്തി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഇന്നലെ ആരംഭിച്ച ഓഫർ സെയിൽ ഇന്നും നാളെയും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ തുടരും.
ഗ്യാസ് അടുപ്പ്, ഇൻഡക്ഷൻ കുക്കർ, വിവിധ തരം മിക്സികൾ, ഗ്രൈൻഡറുകൾ, കെറ്റിൽ, വാട്ടർബോയിലർ, മറ്റ് അടുക്കള ഉപകരണങ്ങൾ, കൂളർ, വാൾ ഫാൻ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങി നിരവധി ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് വസ്തുക്കൾക്ക് വിലക്കിഴിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.