സമസ്‌ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ

പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാർ അനുസ്മരണവും ദുആ സദസ്സും ഇന്ന്

മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തിൽ സമസ്ത ബഹ്റൈൻ അതിയായ ദുഃഖം രേഖപ്പെടുത്തി. ബഹു ഭാഷാ പണ്ഡിതനായ അദ്ദേഹം അരനൂറ്റാണ്ടിലേറെക്കാലം മത - വിദ്യാഭ്യാസ രംഗങ്ങളില്‍ സജീവമായി നിലകൊള്ളുകയും പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിന്‍സിപ്പലായും സമസ്തയുടെ അമരക്കാരനായും ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത പ്രഗത്ഭനായ അധ്യാപകനായിരുന്നു.

അദ്ദേഹത്തിൻ്റെ വിയോഗം സാംസ്കാരിക കേരളത്തിനും വിശിഷ്യാ മുസ്ലിം സമൂഹത്തിനും തീരാനഷ്ടമാണ്. മതവിദ്യാഭ്യാസ രംഗത്തും സാമുദായിക നവോത്ഥാന പ്രവർത്തനങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. മഹാനവർകൾക്കു വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും ദുആ മജ്‌ലിസും നാളെ ഇന്ന് രാത്രി 9 മണിക്ക് മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ആസ്ഥാനത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Alikutty Musliyar's memorial and prayer meeting today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.