അൽഫുർഖാൻ ഗോൾഡൻ ഡേയ്സ് യാത്രയയപ്പ് ചടങ്ങ്
അൽഫുർഖാൻ ഗോൾഡൻ ഡേയ്സ് യാത്രയയപ്പ് നൽകി
മനാമ: നീണ്ട അരനൂറ്റാണ്ടിലെ പ്രവാസ ജീവിതത്തിനുശേഷം സ്വദേശത്തേക്ക് മടങ്ങിയ ടി.പി. അബ്ദുറഹ്മാൻ സാഹിബിന് ‘അൽ ഫുർഖാൻ ഗോൾഡൻ ഡേയ്സ്’ വാട്സ്ആപ് കൂട്ടായ്മ യാത്രയയപ്പ് നൽകി. റഫ ഫുഡ് സിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ കൂട്ടായ്മയിലെ മുതിർന്ന അംഗം യാഖൂബ് ഈസ അധ്യക്ഷത വഹിച്ചു.
എം.എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞ യോഗത്തിൽ വി.പി. അബ്ദു റസാഖ്, ഹംസ കെ. ഹമദ്, ഹംസ മണിയൂർ, സി.കെ. അബ്ദുല്ല, അബ്ദുൽ റഷീദ് മാഹി, സലാം ബേപ്പൂർ, അബ്ദുല്ലത്തീഫ് സി.എം, അബ്ദുസ്സലാം ചങ്ങരം ചോല, അബ്ദുല്ലത്തീഫ് ആലിയമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഈ കൂട്ടായ്മയിൽ നിന്നുകൊണ്ട് പുത്തൻ തലമുറയുടെ വിദ്യാഭ്യാസത്തിനായി കുറച്ചൊക്കെ ചെയ്യാൻ കഴിഞ്ഞതിൽ താൻ ഏറെ കൃതാർഥനാണെന്ന് മറുപടി പ്രസംഗത്തിൽ ടി.പി. അബ്ദുറഹ്മാൻ പറഞ്ഞു. തൗസീഫ് അഷ്റഫ്, ബിർഷാദ് അബ്ദുൽ ഗനി, മുസ്തഫ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഫിറോസ് ഒതായി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.