എ.പി.എ.ബി വനിത ഭാരവാഹികൾ

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ പുതിയ വനിത ഭാരവാഹികളെ തിരഞ്ഞെടുത്തു

മനാമ: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ (എ.പി.എ.ബി) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ "തണലും തമാശകളും" എന്ന പേരിൽ വനിതാസംഗമം സംഘടിപ്പിച്ചു.

മനാമ സൽമാനിയ ഗാർഡനിൽ നടന്ന പരിപാടി പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ വനിതകൾക്ക് സന്തോഷവും സൗഹൃദവും പങ്കിടുന്നതിനും, പരസ്പര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനുമുളള വേദിയായി. വനിതാവേദി കൺവീനർ ശാന്തി ശ്രീകുമാർ സ്വാഗതവും കോർഡിനേറ്റർ ചിഞ്ചു സച്ചിൻ നന്ദിയും രേഖപ്പെടുത്തി. പുതിയ ഭാരവാഹികളെയും ചടങ്ങിൽ വെച്ച് തിരഞ്ഞെടുത്തു. പുതിയ വനിതാ വേദി ഭാരവാഹികൾ: കൺവീനർ: ശാന്തി ശ്രീകുമാർ, കോർഡിനേറ്റർമാർ: ചിഞ്ചു സച്ചിൻ, അഖില അജയൻ, അഞ്ചു സന്തോഷ്. 

Tags:    
News Summary - Alappuzha District Pravasi Association Bahrain elects new women office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.