അൽ സുബാറ യുദ്ധക്കപ്പൽ മൊറോക്കോയിലെ ടാൻജിയെർ തുറമുഖത്ത് എത്തിയപ്പോൾ
മനാമ: കഴിഞ്ഞദിവസം ബ്രിട്ടനിലെ ഫാൽമുത് തുറമുഖത്തുനിന്ന് യാത്ര തിരിച്ച ബഹ്റൈൻ നിരീക്ഷണ യുദ്ധക്കപ്പലായ അൽ സുബാറ മൊറോക്കോയിലെ ടാൻജിയെർ തുറമുഖത്ത് എത്തി. ബഹ്റൈനിലേക്കുള്ള യാത്രയിലെ ആദ്യസ്റ്റോപ്പാണിത്.
മൊറോക്കോയിലെ ബഹ്റൈൻ അംബാസഡർ ഖാലിദ് ബിൻ സൽമാൻ അൽ മുസല്ലം, റോയൽ മൊറോക്കൻ നേവി ലെയ്സൺ ഒാഫിസർ, മൊറോക്കോയിലെ മാരിടൈം പോർട്സ് അതോറിറ്റി പ്രതിനിധി എന്നിവർ ചേർന്ന് യുദ്ധക്കപ്പലിനെ സ്വീകരിച്ചു. ബഹ്റൈൻ റോയൽ മറൈൻ ഫോഴ്സിെൻറ ഭാഗമാവാനാണ് കപ്പൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.