മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനസ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ ഡോ. ജൗഹർ മുനവ്വിർ പ്രഭാഷണം നടത്തി. ഖുർആൻ പഠനത്തിലൂടെയും അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെയും മാത്രമേ മനുഷ്യന് അവന്റെ കർമങ്ങളെ സ്രഷ്ടാവിന്റെ പ്രീതിക്കനുസരിച്ച് ക്രമപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു. പ്രവാസികൾക്കുള്ള പഠനത്തിനായി ബഹ്റൈൻ സർക്കാർ നൽകുന്ന സൗകര്യങ്ങൾ വേണ്ടവിധം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഖുർആനിക മെമ്മോറൈസേഷൻ വിഭാഗം തലവനും മന്നാഇ കമ്യൂണിറ്റീസ് അവയർനസ് സെന്റർ വൈസ് പ്രസിഡന്റുമായ ശൈഖ് ഹസ്സൻ ത്വയ്യിബ്, തർബിയ ഇസ്ലാമിക് സൊസൈറ്റി അഡ്മിനിസ്ട്രേറ്റിവ് ബോഡി തലവൻ ശൈഖ് ആദിൽ സയ്യാർ, സോഷ്യൽ വെൽഫെയർ കമ്മിറ്റി ചെയർമാൻ ശൈഖ് സ്വലാഹ് ഫഖീഹി എന്നിവർ സംസാരിച്ചു. മുഹമ്മദ് ബിൻ രിസാലിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടികൾക്ക് അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതവും അബ്ദുൽ അസീസ് ടി.പി. നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.