അ​ല്‍ ഫു​ര്‍ഖാ​ന്‍ മ​ദ്റ​സ​യി​ൽ ന​ട​ന്ന ദേ​ശീ​യ​ദി​നാ​ഘോ​ഷം

അ​ല്‍ ഫു​ര്‍ഖാ​ന്‍ മ​ദ്റ​സ ദേ​ശീ​യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: അ​ല്‍ ഫു​ര്‍ഖാ​ന്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഇ​സ്‍ലാ​മി​ക് മ​ദ്റ​സ 52ാമ​ത് ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ദ്‍ലി​യ അ​ൽ ഫു​ർ​ഖാ​ൻ ആ​സ്ഥാ​ന​ത്തെ മ​ദ്റ​സ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ്, ഇ​സ്‍ലാ​മി​ക ഗാ​നം, അ​റ​ബി ഗാ​നം, ഖു​ർ​ആ​ൻ പാ​രാ​യ​ണം, പ്ര​സം​ഗം, ക​ഥാ​ക​ഥ​നം, ഖു​ർ​ആ​ൻ പ​രി​ഭാ​ഷ, കാ​ലി​ഗ്ര​ഫി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സൈ​ഫു​ല്ല ഖാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി ശൈ​ഖ് മു​ദ​ഫ്ഫി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

അ​ധ്യാ​പി​ക​മാ​രാ​യ ഷ​ജാ​ബീ​ൻ, ആ​രി​ഫ, റ​ജീ​ന, സ​മീ​റ, ബി​നൂ​ഷ, ഇ​ഷ, ഹൈ​ഫ, സ​ജി​ത എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ഫാ​റൂ​ഖ് മാ​ട്ടൂ​ൽ, ഇ​ല്യാ​സ് ക​ക്ക​യം, അ​നൂ​പ് തി​രൂ​ർ, മ​നാ​ഫ് ക​ബീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Al Furqan Madrasah organizes National Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.