വാണിജ്യ കെട്ടിടത്തിലെ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ

വാണിജ്യ കെട്ടിടത്തിൽ മോഷണം: എട്ട് പേർ അറസ്റ്റിൽ

മനാമ: ബഹ്റൈനിലെ സിത്രയിലെ വാണിജ്യ കെട്ടിടത്തിൽ നിന്ന് ചെമ്പ് വയറുകളും എയർ കണ്ടീഷനിംഗ് നിയന്ത്രണ യൂണിറ്റുകളും ഇലക്ട്രിക്കൽ കൺട്രോൾ യൂനിറ്റുകളും മോഷ്ടിച്ച രണ്ട് വ്യത്യസ്ത കേസുകളിൽ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 70,000 ബഹ്റൈൻ ദീനാർ (ഏകദേശം 1.5 കോടി രൂപ) ആണെന്ന് കണക്കാക്കുന്നു.

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റും ഫോറൻസിക് സയൻസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ 27 മുതൽ 41 വയസ്സുവരെ പ്രായമുള്ള വിദേശികളെയാണ് തിരിച്ചറിഞ്ഞ് പിടികൂടിയത്. മോഷ്ടിച്ച വസ്തുക്കൾ വീണ്ടെടുത്തു. നിയമ നടപടികൾ പൂർത്തിയാക്കി, രണ്ട് കേസുകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Tags:    
News Summary - Theft at Commercial Building: Eight Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.