മനാമ: ദക്ഷിണ ഗവര്‍ണറേറ്റിന് കീഴിലുള്ള അല്‍ ബസ്ത മാര്‍ക്കറ്റ് ബഹ്റൈന്‍ ഇന്‍റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ ആരംഭിച്ചു. എട്ട് ആഴ്ചകളിലായി വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുക. വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പത് വരെ ആയിരിക്കും പ്രവര്‍ത്തനം. സ്വകാര്യ മേഖലയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും അത് വഴി രാജ്യത്തിന്‍െറ സാമ്പത്തിക മുന്നേറ്റത്തില്‍ പങ്കു വഹിക്കാനും മാര്‍ക്കറ്റ് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണറേറ്റിലെ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഫോളോ അപ് വിഭാഗം ഡയറക്ടര്‍ സലാഹ് ശിഹാബ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.