എയർ ഇന്ത്യ തിരുവനന്തപുരം,  കൊച്ചി യാത്രികരെ  കോഴിക്കോട്ട്​ ഇറക്കിവി​െട്ടന്ന്​

മനാമ: ജൂലൈ 31 ന്​ ബഹ്​റൈനിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്​സ്​പ്രസിലെ തിരുവനന്തപുരം, കൊച്ചി ​യാത്രികരെ കോഴിക്കോട്​ വിമാനത്താവളത്തിൽ ഇറക്കിയതായി പരാതി. നിരവധി യാത്രികരാണ്​ ഇതിനെ തുടർന്ന്​ ദുരിതം നേരിട്ടതെന്ന്​ വിമാനത്തിൽ സഞ്ചരിച്ചിരുന്ന പ്രകാശൻ എന്ന എറണാകുളം സ്വദേശിയായ ബഹ്​റൈൻ പ്രവാസി ‘ഗൾഫ്​ മാധ്യമ’ത്തോട്​  പറഞ്ഞു. 31 ന്​ ഉച്ചക്ക്​ 1.30 ന്​ പോകേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂറിലേറെ വൈകിയാണ്​ പുറപ്പെട്ടത്​. രാത്രി 9.45 ഒാടെ കോഴിക്കോട്​ എത്തി. എന്നാൽ ഇവിടെ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ പോകേണ്ടവരെ വിമാനത്തിൽ നിന്ന്​ ഇറക്കുകയും വിമാനം തകരാറിലാണെന്ന്​ അറിയിക്കുകയും ചെയ്​തത്രെ. 

പകരം വിമാനം അട​ുത്തദിവസം രാത്രിയെ ഉള്ളൂ എന്നതിനാൽ ടാക്​സി സജ്ജീകരിച്ച്​ നൽകാം എന്നായിരുന്നു അധികൃതരുടെ നിലപാട്​. 
ഇതിനെ തുടർന്ന്​ ഒന്നര മണിക്കൂർ കഴിഞ്ഞ്​ ലഭിച്ച ടാക്​സി വഴി കൊച്ചിയിലേക്ക്​ പുറപ്പെട്ട ആറ്​ മണിക്കൂർ  കഴിഞ്ഞാണ്​ താൻ നാട്ടിലെത്തിയതെന്നും രണ്ട്​ ദിവസത്തെ ലീവിൽ നാട്ടിലേക്ക്​ പോയ തനിക്ക്​ ഇൗ യാത്രയിലുണ്ടായ കാലതാമസം ബുദ്ധിമുട്ടായതായും പ്രകാശൻ പറഞ്ഞു. അദ്ദേഹം കഴിഞ്ഞ ദിവസം ബഹ്​റൈനിൽ തിരിച്ച്​ എത്തുകയും ചെയ്​തു.

Tags:    
News Summary - air india-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.