അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്റർ മലയാള വിഭാഗം നടത്തിയ അഹ്ലൻ റമദാൻ പ്രഭാഷണം
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്റർ മലയാള വിഭാഗം നടത്തിവരുന്ന അഹ്ലൻ റമദാൻ പ്രഭാഷണങ്ങളുടെ ഭാഗമായി ഉമ്മുൽ ഹസം കിങ് ഖാലിദ് മസ്ജിദിനോട് ചേർന്ന് തയാറാക്കപ്പെട്ട റമദാൻ ടെന്റിൽ ‘റമദാനിനൊരുങ്ങുക’ എന്ന വിഷയത്തെ ആസ്പദമാക്കി അബ്ദുൽ ജബ്ബാർ അൽ മദീനി നടത്തിയ പ്രഭാഷണം വിഷയത്തിന്റെ പ്രസക്തികൊണ്ട് ശ്രദ്ധേയമായി. നമ്മിലേക്ക് ആഗതമായ പുണ്യമാസത്തെ വരവേൽക്കാൻ നാം മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒരുങ്ങേണ്ടതിന്റെ ആവശ്യം അദ്ദേഹം
പൂർവസൂരികളുടെ ചരിത്രങ്ങളുടെ പശ്ചാത്തലത്തിൽ നിറഞ്ഞ സദസ്സിന് മുന്നിൽ വിവരിച്ചു. മുഹമ്മദ് അബു സമീറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിക്ക് ജനറൽ സെക്രട്ടറി രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു. ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.