അഫ്സൽ, സിത്താര
Posted On
date_range Updated On
date_range ഇന്നലെകളുടെ വൈബുമായി അഫ്സലും സിത്താരയും
വീണ്ടും വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന ഗാനങ്ങൾകൊണ്ട് സമൃദ്ധമാണ് സിത്താരയുടെയും അഫ്സലിന്റെയും ഗാനനിര. അനവധി സിനിമകളിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലം പാടിക്കൊണ്ടിരിക്കുന്ന ഇരുവരും വൈബ്സ് ഓഫ് ബഹ്റൈൻ വേദിയെ ശരിക്കും ഇന്നലെകളുടെ ത്രില്ലിലേക്ക് കൊണ്ടുപോയി. ഇരുവരുടെയും മെമ്മറീസ് എന്ന രീതിയിൽ മികച്ചൊരു സെക്ഷൻ പരിപാടിയുടെ ഹൈലൈറ്റായിരുന്നു. ആബാലവൃദ്ധം ജനങ്ങളെയും ഒരുപോലെ ആസ്വദിപ്പിക്കുന്നതരത്തിലായിരുന്നു പാട്ട് നിര. ട്രെൻഡിങ് പാട്ടുകളും എക്കാലത്തെയും മികച്ച ഗാനങ്ങളും കോർത്തിണക്കി ഇരുവരും തീർത്ത ഓളം ശരിക്കും പരിപാടിയിലെ അവിസ്മരണീയ മുഹൂർത്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.