മനാമ: പണം തട്ടിപ്പുകേസിലെ പ്രതി 13 വർഷത്തിനുശേഷം പിടിയിൽ. സുഹൃദ് വലയത്തിലുള്ളവരിൽനിന്നും മറ്റും പണം കൈക്കലാക്കി രാജ്യം വിട്ടയാളാണ് 13 വർഷത്തിനു ശേഷം മടങ്ങിയെത്തിയത്. ഇത് സംബന്ധിച്ച വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനായി പ്രതിയെ റിമാൻഡിൽ വെച്ചിരിക്കുകയാണ്. പ്രതി മടങ്ങിയെത്തിയ വാർത്ത കഴിഞ്ഞ ദിവസം പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
മില്യൺ കണക്കിന് ദീനാറാണ് ഇയാൾക്ക് നിക്ഷേപമെന്ന നിലക്ക് മറ്റുള്ളവരിൽനിന്നും ശേഖരിച്ചിരുന്നത്. പണം ആർക്കും മടക്കി നൽകാതെയാണ് രാജ്യം വിട്ടത്. പലരിൽ നിന്നായി റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപമെന്ന നിലക്കാണ് പണം വാങ്ങിയിരുന്നത്. എന്നാൽ പണം കൈയിൽ വന്ന ശേഷം ഇയാൾ നാടു വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.