അബൂബക്കർ വെളിയങ്കോട് അനുസ്‌മരണ സമ്മേളനം

മനാമ: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ചാരിറ്റി വിങ് സെക്രട്ടറിയായിരുന്ന അബൂബക്കർ വെളിയങ്കോടിൻ്റെ നിര്യാണത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

ഏപ്രിൽ 11 ന് നിശ്ചയിച്ചിരുന്ന മകളുടെ വിവാഹ ചടങ്ങിനോടുബന്ധിച്ച് നാട്ടിലേക്ക് പോയതായിരുന്നു അബൂബക്കർ. ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്‍റ് റംഷാദ് അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി രഞ്ജിത് പടിക്കൽ സ്വാഗതവും ബൈജു മലപ്പുറം നന്ദിയും അറിയിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്‍് ഗഫൂർ ഉണ്ണിക്കുളം, വർക്കിംഗ് പ്രസിഡന്‍റ് ബോബി പാറയിൽ, ജന. സെക്രട്ടറി മനു മാത്യു, വൈ. പ്രസിഡന്‍റ് ചെമ്പൻ ജലാൽ, നിസാർ കുന്നംകുളത്തിങ്കൽ, റിജിത്ത് മുട്ടപ്പാറ, നസീം, ബൈജു ചെന്നിത്തല, ജോയ് ചുനക്കര, വിൻസന്റ് തോമസ്, ബഷീർ വെളിയങ്കോട്, അബ്‌ദുൽ കരിം, അഷ്‌റഫ് പുറത്തൂർ, മുഹമ്മദ് റസാഖ് തുടങ്ങിവർ അനുസ്‌മരണ പ്രഭാഷണം നടത്തി. 

Tags:    
News Summary - Abubakar Veliyancode Commemorative Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.