സി.ഐ.ഡി. ഡിപ്പാർട്മെന്റ് സഹപ്രവർത്തകരോടൊപ്പം
അബൂബക്കർ ഇരിങ്ങണ്ണൂർ
മനാമ: കാൽ നൂറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അബൂബക്കർ ഇരിങ്ങണ്ണൂരിന് ബഹ്റൈൻ സി.ഐ.ഡി ഡിപ്പാർട്മെന്റ് ഹൃദ്യമായ യാത്രയയപ്പ് നൽകി ആദരിച്ചു. പൊലീസ് ക്ലബിൽവെച്ച് നടന്ന ചടങ്ങിൽ മുതിർന്ന ഓഫിസർമാരുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തിന് സ്നേഹാദരവുകൾ നൽകിയത്. നീണ്ട കാലയളവിലെ മികച്ച സേവനത്തിനുള്ള സർട്ടിഫിക്കറ്റുകളും മറ്റ് അംഗീകാരങ്ങളും അബൂബക്കർ ഇരിങ്ങണ്ണൂരിന് ചടങ്ങിൽവെച്ച് കൈമാറി. സി.ഐ.ഡി ഡിപ്പാർട്മെന്റിന് വേണ്ടി അദ്ദേഹം നൽകിയ മികച്ച സേവനങ്ങളെ മുതിർന്ന ഉദ്യോഗസ്ഥർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.