മനാമ: ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾ മരിച്ചു. ഏഷ്യൻ പ്രവാസി തൊഴിലാളിയാണ് മരിച്ചത്. സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇറാന്റെ മിസൈൽ ബഹ്‌റൈന്റെ പ്രതിരോധ സംവിധാനം വഴി തടഞ്ഞതിനെത്തുടർന്ന്, അതിന്റെ അവശിഷ്ടങ്ങൾ ഇൻഡസ്ട്രിയൽ സിറ്റിയിൽ പതിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് അവിടെയുണ്ടായിരുന്ന ഒരു വിദേശ കപ്പലിൽ തീപിടുത്തം ഉണ്ടായതായും, ഇതാണ് മരണത്തിന് കാരണമായതെന്നും ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സംഭവം അറിഞ്ഞയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തീ അണച്ചു. നിലവിൽ സ്ഥിതിഗതികൾ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.