സലാം
മനാമ: കണ്ണൂരിൽനിന്ന് കുവൈത്തിലേക്കുള്ള യാത്രമധ്യേ വിമാനത്തിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ബഹ്റൈനിൽ നിര്യാതനായ കാസർകോട് നിലേശ്വരം കടിഞ്ഞിമൂല സ്വദേശിഅബ്ദുൽ സലാം (65) മിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
തിങ്കളാഴ്ച വൈകീട്ട് കണ്ണൂരിൽനിന്ന് കുവൈത്തിലേക്കുള്ള യാത്രക്കിടെയാണ് അബ്ദുൽ സലാമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വിമാനം അടിയന്തരമായി ബഹ്റൈനിലിറക്കി അബ്ദുൽ സലാമിനെ കിങ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയാണ് അബ്ദുൽ സലാം. ഹസ്സാവിയ, കബദ്, ഖൈത്താൻ എന്നിവിടങ്ങളിൽ ഇലക്ട്രിക് ഷോപ്പ് നടത്തിവരികയായിരുന്നു.
ഹൃദയസംബന്ധമായ അസുഖം കാരണം ചികിത്സക്കായി അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. വിവരമറിഞ്ഞ് കുവൈത്തിലുള്ള രണ്ടു മക്കൾ നാട്ടിലേക്കു തിരിച്ചിട്ടുണ്ട്.
മൃതദേഹം ചൊവ്വാഴ്ച രാത്രിയാണ് ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച രാവിലെ 12ന് കടിഞ്ഞമൂല ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: താഹിറ. മക്കൾ: ഡോ. ആദിൽ അബ്ദുസലാം, ഖദീജ, മുബഷിർ, മുഹമ്മദ്, അബ്ദുല്ല. മരുമക്കൾ: ഡോ.ഷഫീദ,ഡോ.സുബൈർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.