മനാമ: ആറ് വയസാവാതെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ തീരുമാനമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രണ്ട് വര്‍ഷം കിൻറര്‍ഗാർടനില്‍ പഠിച്ച കുട്ടികള്‍ക്ക് ആറ് വയസ്പൂര്ത്തിയായിട്ടില്ലെങ്കില് ഒന്നാം ക്ലാസില്‍ പ്രവേശനം നല്‍കാന്‍ സാധിക്കില്ല. കെ.ജി ക്ലാസുള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ ഇത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും രക്ഷിതാക്കളുമായി തര്‍ക്കങ്ങള്‍ പതിവാണെന്നും വ്യക്തമായ സാഹചര്യത്തിലാണ് അറിയിപ്പ്.
പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂള്‍ അധികാരികളുമായി പ്രൈവറ്റ് എജ്യുക്കേഷന്‍ വിഭാഗം ഡയറക്ടര്‍ അഹ്‌ലാം ആമിര്‍ ചർച്ച നടത്തുകയും നയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം കെ.ജി ക്ലാസുകളില്‍ പഠിച്ച കുട്ടികള്‍ക്ക് നിയമപരമായി ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്നതിന് ആറ് വയസ് പൂര്‍ത്തിയായിരിക്കണമെന്ന കാര്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
പ്രായം തികയാത്ത കുട്ടികൾ കിൻറര്‍ ഗാര്‍ട്ടനില്‍ തന്നെ തുടണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. 2012ല്‍ ജനിച്ച കുട്ടികളെ ഒന്നാം ക്ലാസില്‍ പഠിപ്പിക്കാനുള്ള അനുവാദത്തിനായി ഏതാനും രക്ഷിതാക്കള്‍ നേരത്തെ പ്രൈവറ്റ് എജ്യുക്കേഷന്‍ വിഭാഗം ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ എല്ലാ നിയമവശങ്ങളും രക്ഷിതാക്കളോട് വിശദീകരിച്ചതായും അഹ്‌ലാം ആമിര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.